തെലങ്കാന : തെലങ്കാനയിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും കോടങ്കല്‍ എം എല്‍ എയുമായ രേവന്ത് റെഡ്ഢി അറസ്റ്റില്‍. മുഖ്യമന്ത്രി ചന്ദ്ര രേഖാറ റാവുവിന്റെ തെരഞ്ഞെടുപ്പ് കോടങ്കലില്‍ നടക്കാനിരിക്കെയാണ് അറസ്റ്റ് ഉണ്ടായത്. റാവുവിനെ കോടങ്കലില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് റെഡ്ഢി ഭീക്ഷണി മുഴക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് കരുതല്‍ എന്ന രീതിയില്‍ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.













