ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് ലഭിച്ച പരാതികളിന്മേല്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോടാണ് വിശദീകരണം തേടിയത്.
സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ അമര്‍ഷമുള്ള സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ രാഹുലിന് ഇ -മെയില്‍ വഴി പരാതി നല്‍കിയിരുന്നു.













