കോംഗോയിൽ പ്രക്ഷോഭം; 22 മരണം


കിന്‍ഷാസ്: കോംഗോയില്‍ പ്രസിഡന്റ് ജോസഫ് കബില അധികാരത്തില്‍ തുടരുന്നതിനെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭം. തലസ്ഥാന നഗരമായ കിന്‍ഷാസയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.


പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 300 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.


കാലാവധി കഴിഞ്ഞിട്ടും അധികാരത്തില്‍ തുടരുന്ന പ്രസിഡന്റ് ജോസഫ് കബിലയുടെ നടപടിക്കെതിരെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.



Sharing is Caring