രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചു കയറുന്നതിനിടെ, വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനം ചെയ്തു. മുപ്പതിൽപ്പരം വാക്സിനുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് നിവാരണ വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നത്. വാക്സിൻ വികസിപ്പിക്കുന്നതിന് രൂപീകരിച്ച കർമസമിതിയുടെ അംഗങ്ങൾ, പരീക്ഷണങ്ങളുടെ പുരോഗതി പ്രധാനമന്ത്രിയെ അറിയിച്ചു














