കൊല്‍ക്കത്തയെ പൊളിച്ചടുക്കി പഞ്ചാബ്, പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി


ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 14 റണ്‍സിന്റെ മിന്നും ജയം. ഇതോടെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയ പഞ്ചാബ് അടുത്ത മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെ നേരിടും.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തിരുന്നു. 25 പന്തില്‍ നാല് സിക്സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ മാക്സ്വെല്ലാണ് പഞ്ചാബിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. എന്നാല്‍ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.




Sharing is Caring