കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു


പത്തനാപുരം താലൂക്കില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്.കുട്ടി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ് ഉള്ളത്.


കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ആശുപത്രി അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പുറത്ത് വരുന്ന വിവരം.


ദിവസങ്ങള്‍ക്ക് മുന്‍പാണ് തലവൂരില്‍ കുട്ടിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. എന്നാല്‍ കുട്ടിക്ക് രോഗം ബാധിച്ചത് ഇവിടെ നിന്നല്ലെന്ന് കണ്ടെത്തി. എന്നിരുന്നാലും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് അധികൃതര്‍, പ്രദേശവാസികള്‍ക്ക് മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. കെട്ടി നില്‍ക്കുന്ന വെള്ളം, തോട് എന്നിവിടങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.

ഒരു മാസം മുന്‍പ് കുട്ടി ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് പോയിരുന്നു, അവിടെ നിന്നു ബാധിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍.



Sharing is Caring