കൊട്ടാരക്കരയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം


കൊല്ലം: കൊട്ടാരക്കരയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് പൊലിക്കോട് ശ്രീമഹാദേവര്‍ വിലാസം എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടായത്. രയോഗമന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികള്‍ പിഴുതുമാറ്റുകയും കൊടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


ഇന്ന് രാവിലെ നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. പിന്നീട് എന്‍എസ്എസ് ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കരയോഗം ഭാരവാഹികള്‍ പൊലീസിനെ വിവരം അറിയിറിയിച്ചു.


കഴിഞ്ഞദിവസം പരവൂരും കരയോഗമന്ദിരത്തിനു നേരെ ആക്രമണമുണ്ടായിരുന്നു.



Sharing is Caring