ലോക്സഭാ തെരെഞ്ഞെടുപ്പിനു രണ്ടുനാള്‍ മാത്രം ബാക്കി നില്‍ക്കെ അവസാന ഘട്ട പ്രചാരണ ചൂടിലാണ് കേരളം. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഏപ്രില്‍ 23 നു നടക്കുന്ന മൂന്നാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടെ പതിമൂന്നു സംസ്ഥാനങ്ങളും, രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 116 ലോക്സഭാ മണ്ഡലങ്ങള്‍ മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുക.ഗുജറാത്ത് (26 ), കേരളം(20 ),മഹാരാഷ്ട്ര(14), കര്‍ണാടകം(14), ഉത്തര്‍പ്രദേശ്(10), ഛത്തിസ്ഗര്(7), ഒഡിഷ (6),ബീഹാര്‍(5), ബംഗാള്‍(5), അസം(4), ഗോവ(2) ജമ്മു ആന്‍ഡ് കശ്മീര്‍(1),എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നാഗര്‍ ഹവേലി ദാമന്‍ ദിയു എന്നിവിടങ്ങളിലും മാറ്റിവെച്ച ത്രിപുരയിലെയും തെരെഞ്ഞെടുപ്പുകളാണ് മൂന്നാം ഘട്ടത്തില്‍ നടക്കുക.അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാന ഘട്ട പ്രചാരണം കോഴിപ്പിക്കുന്നതിനുള്ള തിരക്കിലാണ്.ഞായറാഴ്ച്ച വൈകിട്ടോടെയാണ് പരസ്യപ്രചാരണം അവസാനിക്കുക.ശബരിമലയെ തെരെഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കരുതെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ റിക്കാരം മീണ മുന്നണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ശബരിമല തന്നെയാണ് അവസാന ഘട്ടത്തിലെ തെരെഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രധാന വിഷയം. ദൈവത്തിന്റെ പേരില്‍ കേസ്സെടുക്കുമെന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു,ഇതിനു മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം രംഗത്തെത്തി.അതേസമയം കൂടുതല്‍ ദേശിയ നേതാക്കളെ സംസ്ഥാനത്തെത്തിക്കാന്‍ ആണ് മുന്നണികളുടെ നീക്കം.കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം കൊഴുപ്പിയ്ക്കുന്നതിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ എത്തി.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്ത കുമാറിന്റെ വീട്ടില്‍ പേരിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തും.അതേസമയം അമേഠിയില്‍ രാഹുലിന്റെ എതിരാളിയായ സ്മൃതി ഇറാനിയും വയനാട് മണ്ഡലത്തില്‍ എത്തുന്നുണ്ട്.












