സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി.പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.49.86 ശതമാനമാണ് ഉച്ചയ്ക്ക് 1.20 വരെയുള്ള പോളിങ് ശതമാനം.
രാവിലെ ഒന്‍പതോടെ തിരുവനന്തപുരം 14.8 ശതമാനം, കൊല്ലം 15.1 ശതമാനം, പത്തനംതിട്ട 14.3 ശതമാനം, ആലപ്പുഴ 15.71 ശതമാനം, കോട്ടയം 15.6 ശതമാനം, ഇടുക്കി 15.3 ശതമാനം, എറണാകുളം 14.7 ശതമാനം, തൃശൂര്‍ 14.8 ശതമാനം, പാലക്കാട് 15.6 ശതമാനം, മലപ്പുറം 15.1 ശതമാനം, കോഴിക്കോട് 16.3 ശതമാനം, വയനാട് 15.2 ശതമാനം, കണ്ണൂര്‍ 14.3 ശതമാനം, കാസര്‍കോട് 14.1 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലയിലെ പോളിങ് നില.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്.ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 18-19 പ്രായത്തിലുള്ള4,66,408 കന്നിവോട്ടർമാരുണ്ട്













