കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും


കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും. ആതുരസേവന രംഗത്ത് 25 വര്‍ഷങ്ങള്‍ പിന്നിടുന്ന അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുവാനാണ് അദേഹം കൊച്ചിയില്‍ എത്തുന്നത്. വൈകീട്ട് മൂന്നിനാണ് ചടങ്ങ്.


കൊല്ലം അമൃതപുരിയിലും കൊച്ചിയിലും ആരംഭിക്കുന്ന റിസര്‍ച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത് ഷാ നിര്‍വഹിക്കും. രജതജൂബിലി സുവനീര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്യും.
രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി ഇന്നു ഉച്ചയോടെ കൊച്ചിയിലെത്തുന്ന അമിത് ഷാ വൈകീട്ട് 5.30 ഓടെ കൊച്ചിയില്‍ നിന്ന് മടങ്ങും. അമൃത ആശുപത്രി പരിസരത്ത് ഒരുക്കിയിരിക്കുന്ന 10,000 ത്തിലധികം ആളുകള്‍ക്ക് ഇരിക്കാവുന്ന പന്തലിലാണ് ചടങ്ങ് നടക്കുക.


അമിത് ഷായുടെ കൊച്ചി അമൃത ആശുപത്രിയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ കളമശ്ശേരി, കണ്ടെയ്‌നര്‍ റോഡ്, എന്‍.എച്ച്. 66-ല്‍ ചേരാനല്ലൂര്‍ ജങ്ഷന്‍ മുതല്‍ കുന്നുംപുറം ജങ്ഷന്‍ വരെ, അമൃത ആശുപത്രി പരിസരം എന്നീ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഈ റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.



Sharing is Caring