കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രചാരണം നടത്തുകയാണെന്ന് സീതാറാം യെച്ചൂരി


സാമ്രാജ്യത്വ അനുകൂല ശക്തികള്‍ തങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളെ നേരിടാന്‍ വൈകാരിക പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയാണ്. അമേരിക്കയില്‍ പ്രസിഡന്റ് ട്രംപ് വംശവെറി പ്രചരിപ്പിക്കുമ്ബോള്‍, ഇന്ത്യയില്‍ മോദി ദളിതര്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരേ അതിക്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജയ്ഹിന്ദി’നെ ‘ജിയോ ഹിന്ദാ’ക്കുകയാണ്. അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനങ്ങളില്‍ ഒപ്പം പോകുന്നവരുടെ പേരുകള്‍ ഒളിച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍. ഫ്രാന്‍സില്‍ ഒപ്പം പോയത് അംബാനിയായിരുന്നു. പ്രതിരോധ മേഖലയിലെ കരാര്‍ ലഭിക്കുന്നതിനായി ഓസ്ട്രേലിയയില്‍ അദാനിയും ഗള്‍ഫില്‍ മുകേഷ് അംബാനിയും. തങ്ങളുടെ കരാറുകള്‍ക്ക് ഇടനിലക്കാരില്ല എന്നാണ് ബി.ജെ.പി. പറയുന്നത്. എന്നാല്‍, ഇവിടെ ഇടനിലക്കാര്‍ ബി.ജെ.പി. സര്‍ക്കാരാണ്.


ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് പണം ബി.ജെ.പി.യുടെ കൈകളിലേക്കാണ് എത്തുന്നത്. ഇലക്ടറല്‍ ബോണ്ടുകളായി നിക്ഷേപിക്കപ്പെട്ടതിന്റെ 94.5 ശതമാനവും ബി.ജെ.പി.യുടെ പേരിലാണ്. സി.പി.എമ്മിനെ ഒഴിവാക്കി ബി.ജെ.പി.ക്കെതിരായ പ്രതിപക്ഷ പ്രവര്‍ത്തനം അര്‍ഥമില്ലാതാകുന്നത് അതുകൊണ്ടാണ്. ഇക്കാര്യം ആര്‍.എസ്.എസിനും നന്നായി അറിയാം. അതാണ് അവര്‍ സി.പി.എമ്മിനെ ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു.



Sharing is Caring