കെ​എ​സ്‌ആ​ര്‍​ടി​സി​യില്‍ “ലി​മി​റ്റ​ഡ്’ ബ​സു​ക​ള്‍; 700 സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി


തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്നു കെ​എ​സ്‌ആ​ര്‍​ടി​സി മു​ഴു​വ​ന്‍ എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ​യും പി​രി​ച്ചു​വി​ട്ട​തോ​ടെ ഇ​ന്നും സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി. ഇ​ന്ന് രാ​വി​ലെ ഏ​ഴു​ന്നൂ​റോ​ളം സ​ര്‍​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. എ​റ​ണാ​കു​ളം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം ശ​ബ​രി​മ​ല സ​ര്‍​വീ​സു​ക​ളി​ല്‍ മു​ട​ക്ക​മി​ല്ല.


ചൊ​വ്വാ​ഴ്ച 1763 സ​ര്‍​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. എ​റ​ണാ​കു​ളം മേ​ഖ​ല​യി​ലാ​ണ് ചൊ​വ്വാ​ഴ്ച​യും ഏ​റ്റ​വു​മ​ധി​കം സ​ര്‍​വീ​സു​ക​ള്‍ (769) മു​ട​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ല്‍ 622 സ​ര്‍​വീ​സു​ക​ളും കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ല്‍ 372 ഉം ​സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി.


ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് എം​പാ​ന​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ടു​ന്ന ന​ട​പ​ടി തി​ങ്ക​ളാ​ഴ്ച ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.



Sharing is Caring