കെവിന്‍ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു


കൊച്ചി: കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍ വധക്കേസിലെ പ്രതികളായ എഎസ്‌ഐ ബിജു, സിവില്‍ പൊലീസ് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.


അതേസമയം കെവിന്‍ കൊലക്കേസിലെ പ്രതി പൊലീസ് കാവലില്‍ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചത് വിവാദത്തിലായിരുന്നു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്ന് പ്രതിയായ ഷെഫിന്‍ ബന്ധുവിന്റെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടുസംസാരിച്ചിരുന്നു.




Sharing is Caring