ആലപ്പുഴ: കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.റോഷന് വെട്ടേറ്റു. ഹരിപ്പാട് വെച്ച് മൂന്ന് ബൈക്കുകളിലായെത്തിയ ആറു പേര് അടങ്ങിയ സംഘമാണ് റോഷനെ വെട്ടിയത്.
ഇന്നലെ രാത്രിയാണ് കാര്‍ത്തികപ്പള്ളി പഞ്ചായത്ത് അംഗം കൂടിയായ റോഷനെ അജ്ഞാതര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ആര്‍എസ്എസാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൈകളിലും പുറത്തും ഗുരുതരമായി പരിക്കേറ്റ റോഷനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.














