കെഎസ്‌എഫ്‌ഇ വളാഞ്ചേരി ബ്രാഞ്ചില്‍ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാൾ പിടിയില്‍


കെഎസ്‌എഫ്‌ഇ വളാഞ്ചേരി ബ്രാഞ്ചില്‍ നിന്ന് 221 പവൻ മുക്കുപണ്ടം പണയം വെച്ച്‌ ഒരു കോടിയിലധികം രൂപ തട്ടിയെന്ന ശാഖാ മാനേജരുടെ പരാതിയില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശാഖയിലെ ഗോള്‍ഡ്‌ അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി രാജനെയാണ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.മറ്റ് അഞ്ച് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഏഴ് കോടിയുടതട്ടിപ്പെന്നാണ് കണ്ടെത്തല്‍. കെഎസ്‌എഫ്‌ഇയിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തിയത്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.


പ്രതികള്‍ സമാനമായ രീതിയില്‍ പല തവണ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര വടകര ശാഖയിലെ സ്വർണ മോഷണ കേസിലെ പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓണ്‍ലൈൻ ട്രേഡിങ്ങിനെന്ന് പൊലീസ് കണ്ടെത്തല്‍. മോഷ്ടിച്ച സ്വർണ്ണം ഇയാള്‍ തമിഴ്നാട്ടിലാണ് പണയം വെച്ചതെന്നും പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ ഒരു ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലായാണ് സ്വര്‍ണം പണയം വെച്ചത്.


26 കിലോ സ്വർണ്ണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്ടിച്ചത്.സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്നാണ് ഇയാള്‍ ഓണ്‍ലൈൻ ട്രേഡിങ് നടത്തിയത്. ഓണ്‍ലൈൻ ട്രേഡിങ്ങില്‍ മധ ജയകുമാറിന്റെ ഭാര്യയും പങ്കാളിയാണ്. ഇൻഷുറൻസ് ജീവനക്കാരനെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യും. സ്വർണ്ണം മോഷ്ടിച്ചു കടന്ന് കളഞ്ഞ മധ ജയകുമാറിനെ കഴിഞ്ഞ ദിവസം തെലങ്കാനയില്‍ നിന്നാണ് പിടികൂടിയത്. തുടർന്ന് കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.



Sharing is Caring