കെഎം മാണിക്ക് പിറന്നാള്‍ ; നിയമസഭയില്‍ ആശംസ നേര്‍ന്ന് പിണറായി


തിരുവനന്തപുരം: ബജറ്റ് ദിനത്തിത്തിന്റെ തുടക്കത്തില്‍ നിയമസഭയിലെ പ്രധാന ആകര്‍ഷണം കെഎം മാണിയായിരുന്നു. സാമാജികരെല്ലാം ആദ്യമെത്തിയത് കെഎം മാണിയുടെ ഇരിപ്പിടത്തിനരികിലേക്ക്. കൈ കൊടുത്തും ആശംസ നേര്‍ന്നും മന്ത്രിമാരും എംഎല്‍എമാരും മാണിക്കടുത്തെത്തി. സഭയ്ക്ക് പുറത്ത് ബദ്ധ വൈരിയാണെങ്കിലും എണ്‍പത്താറാം പിറന്നാളാഘോഷിച്ച മാണിയെ ആശംസിക്കാന്‍ പിസി ജോ‍ജ്ജ് വന്നപ്പോള്‍ ചുറ്റും നിന്നവര്‍ക്ക് പൊട്ടിച്ചിരി. കൈകൊടുത്ത് ആശംസ നേ‍ര്‍ന്ന് ജോര്‍ജ്ജും നിറഞ്ഞ ചിരിയോടെ ആശംസ ഏറ്റുവാങ്ങിയ കെഎം മാണിയും കൗതുകക്കാഴ്ചയായി.


ധനമന്ത്രി തോമസ് ഐസക് സഭയിലെത്തിയതിന്റെ തൊട്ടു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വന്നു. ഐസകിന് കൈകൊടുത്ത ശേഷം പിണറായി നേരെ പോയത് കെഎം മാണിക്കടുത്തേക്ക്. മുഖ്യമന്ത്രിയുടെ ആശംസക്ക് പിന്നാലെ മന്ത്രിമാരും എംഎല്‍എമാരും എല്ലാം മാണിക്കടുത്തെത്തി ആശംസ നേര്‍ന്നു . കഴിഞ്ഞ ദിവസമാണ് കെഎം മാണി എണ്‍പത്താറാം പിറന്നാള്‍ ആഘോഷിച്ചത്




Sharing is Caring