കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി പങ്കെടുക്കുന്ന റോഡ് ഷോ നാളെ ആലപ്പുഴയിൽ


യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി വ്യാഴാഴ്ച്ച ആലപ്പുഴ മണ്ഡലത്തില്‍.വൈകിട്ട് 4 മണിക്ക് കായംകുളത്ത് നിന്ന് ആരംഭിച്ച്‌ 5 ന് കരുനാഗപ്പള്ളിയില്‍ സമാപിക്കുന്ന റോഡ്‌ഷോയില്‍ കെ സി


വേണുഗോപാലിനൊടൊപ്പം അദ്ദേഹവും പങ്കെടുക്കും.
തുറന്ന വാഹനത്തില്‍ ഇരു നേതാക്കളും ജനങ്ങളെ അഭിവാദ്യം ചെയ്യും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആലപ്പുഴയില്‍ എത്തും.




Sharing is Caring