കൂട്ടപിരിച്ചുവിടല്‍ ; കെഎസ് ആര്‍ടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


കൊച്ചി : എം പാനല്‍ ജീവക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തില്‍ കെഎസ് ആര്‍ടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. താല്‍ക്കാലിക ജീവനക്കാരെ ഉടനെ പിരിച്ചുവിടണം. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ഉന്നത തലത്തില്‍ ഇരിക്കുന്നവര പിരിച്ചു വിടാന്‍ അറിയാമെന്ന് കോടതി വ്യക്തമാക്കി.


ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും ജോലി ചെയ്യുന്നില്ലെന്ന് കെഎസ് ആര്‍ടിസി ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്തമാക്കി. അതേസമയം താല്‍ക്കാലിക ജീവക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി കേള്‍ക്കാന്‍ തയ്യാറായില്ല.




Sharing is Caring