കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; നോർക്ക ഹെൽപ്പ് ഡസ്ക് ആരംഭിച്ചു


കുവൈറ്റ് സിറ്റിയിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡ‍െസ്ക്ക് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് ഹെൽപ്പ് ഡ‍െസ്ക് തുടങ്ങിയിരിക്കുന്നത്. അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധിപേർക്ക് ജീവൻനഷ്ടമായതിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. അപകടത്തിൽപെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചിരുന്നു.


പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങൾക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പർക്കത്തിലാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. എത്രമലയാളികൾക്കാണ് ജീവൻ നഷ്ടമായതെന്നതു സംബന്ധിച്ച് ഔദ്യോഗികവിവരങ്ങൾക്കായി ശ്രകമിച്ചുവരികയാണെന്നും നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി വ്യക്തമാക്കി.


ബന്ധപ്പെടേണ്ട നമ്പരുകൾ
അനുപ് മങ്ങാട്ട്- +965 90039594
ബിജോയ്‌- +965 66893942
റിച്ചി കെ ജോർജ്- +965 60615153
അനിൽ കുമാർ- +965 66015200
തോമസ് ശെൽവൻ- +965 51714124
രഞ്ജിത്ത്- +965 55575492
നവീൻ- +965 99861103



Sharing is Caring