കുവൈറ്റില്‍ ലൈംഗിക ഉത്തേജക മരുന്നുകളുമായി പ്രവാസികള്‍ പിടിയില്‍


കുവൈറ്റ് സിറ്റി: ലൈംഗിക ഉത്തേജക മരുന്നുകളുമായി രണ്ട് പ്രവാസികള്‍ കുവൈറ്റില്‍ പിടിയിലായി. ഖൈത്താന്‍ പ്രദേശത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. ലൈംഗിക ഉത്തേജക മരുന്നുകൊള്‍ക്കൊപ്പം ഇവരില്‍ നിന്നും ഹാഷിഷും പിടിച്ചെടുത്തു.


സംശയാസ്പദമായി കണ്ട പ്രവാസികളെ പ്രദേശത്ത് പെട്രോളിംഗിന് എത്തിയ സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുകയും പരിശോധിക്കുകയുമായിരുന്നു. ഈജിപ്ത് സ്വദേശികളാണ് പിടിയിലായത്. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കുവൈറ്റ് പോലീസ് പരിശോധിച്ചു.


പരിഭ്രാന്തരായി കാണപ്പെട്ട ഇവരെ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. ഇവരെ ബന്ധപ്പെട്ട വകുപ്പിന് തുടര്‍നടപടികള്‍ക്കായി കൈമാറി.



Sharing is Caring