കുറഞ്ഞവിലയില്‍ Z1പ്രോയുമായി വിവോ ഇന്ത്യയില്‍ !


വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ Z1പ്രോയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. .4 ജിബി റാമിലും 6 ജിബി റാമിലും വിപണിയിലെത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍ മൂന്ന് വേരിയന്റുകളായാണ് വില്‍പ്പനയ്ക്കെത്തുക. ഫോണ്‍ എത്തുന്നത് 6.53 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയിലാണ്. ഡിസ്‌പ്ലേയുടെ സൈഡിലായി പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നു.16 മെഗാപിക്സാലിന്റെ പ്രൈമറി സെന്‍സര്‍, എട്ട് മെഗാപിക്സലിന്റെ 120 ഡിഗ്രി സൂപ്പര്‍ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്സലിന്റെ ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണ് ഫോണില്‍ ഉള്ളത്. 32 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. ക്വാല്‍കോമിന്റെ സ്നാപ്‌ഡ്രാഗണ്‍ 712 എസ്‌ഒസി പ്രൊസസറാണ് ഫോണിന്റെ കരുത്ത്മികച്ച ഗെയിമിംഗ് എക്സ്പീരിയന്‍സിനായി ഗെയിം മോഡ് 5.0 എന്ന പ്രത്യേക മോഡ് ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട് ഡി വൈബ്രേഷന്‍സ്, 3D സറൗണ്ട് സൗണ്ട് എന്നിവ ഫോണിന്റെ സവിശേഷതകളാണ്. 4 ജിബി റാം 64 ജിബി വേരിയന്റിന് 14,990 രൂപയും, 6 ജിബി റാം 64 ജിബി വേരിയന്റിന് 16,990, 6 ജിബി 128 ജിബി വേരിയന്റിന് 17990 രൂപയുമാണ് വില. 5000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്.




Sharing is Caring