സിയോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെ-ഇന്നും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും നാളെ കണ്ടുമുട്ടും. സൈനിക അതിര്‍ത്തിയില്‍ നാളെ നടക്കുന്ന ഉച്ചകോടിയിലാണ് കൂടിക്കാഴ്ച. ഇതോടെ കൊറിയന്‍ യുദ്ധത്തിനു ശേഷം, സൈനിക അതിര്‍ത്തി കടക്കുന്ന ആദ്യ കൊറിയന്‍ നേതാവാകും കിം ജോങ് ഉന്‍. 1950^53 ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളും ശത്രുതയിലായിരുന്നു. അതിര്‍ത്തിയില്‍ വെള്ളിയാഴ്ച രാവിെല പ്രാദേശിക സമയം 9.30നാണ് കൂടിക്കാഴ്ച എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശേഷം ഇവര്‍ ഒൗദ്യോഗിക കൂടിക്കാഴ്ച നടത്തും. സൈനിക മേഖലയിലെ പാന്മുഞ്ജമിലെ പീസ് ഹൗസില്‍ പ്രദേശിക സമയം 10.30 നാണ് കൂടിക്കാഴ്ച നടക്കുക.
പിന്നീട് ഇരു രാജ്യങ്ങളിെലയും മണ്ണും വെള്ളവും ഉപയോഗിച്ച് സമാധാനത്തിെന്റയും സൗഭാഗ്യത്തിെന്റയും പ്രതീകമായി ഇരു നേതാക്കും ചേര്‍ന്ന് പൈന്‍മരം നടും. അതിനു ശേഷം വീണ്ടും ചര്‍ച്ചകളിലേക്ക് മടങ്ങും. നേതാക്കള്‍ കരാറില്‍ ഒപ്പുവെക്കുകയും സംയുക്ത പ്രസ്താവന നടത്തുകയും ചെയ്യുന്നതോടെ ഉച്ചകോടി അവസാനിക്കും. സഹോദരി കിം യോ-ജോങ്ങും ഉന്നതാധികാരി കിം യോങ് നാമും കിം ജോങ് ഉന്നിെന അനുഗമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആണവ നിരായുധീകരണത്തിന് തയാറാണെന്ന് ഉത്തരകൊറിയയുടെ പ്രഖ്യാപനമായിരിക്കും ചര്‍ച്ചകളില്‍ പ്രധാനം. എന്നാല്‍ ഉത്തരകൊറിയയുടെ ആണവ – മിസൈല്‍ സാേങ്കതിക വിദ്യ അത്യന്താധുനികമാണെന്നും അതിനാല്‍ ആണവനിരായുധീകരണം സംബന്ധിച്ച് ഒരു കരാറിെലത്തുക വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ദക്ഷിണ കൊറിയ കരുതുന്നു. ഉപദ്വീപില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥക്ക് ഇൗ കൂടിക്കാഴ്ചയോടെ പരിഹാരം തേടാന്‍ സാധിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹത്തിെന്റ പ്രതീക്ഷ













