കാ​ഷ്മീ​രി​ല്‍ അ​ഞ്ച് ല​ഷ്ക​ര്‍ ഭീ​ക​ര​ര്‍ പി​ടി​യി​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ദ്ഗാ​മി​ല്‍ അ​ഞ്ചു ല​ഷ്ക​ര്‍ ഭീ​ക​ര​ര്‍ പി​ടി​യി​ല്‍. ബു​ദ്ഗാ​മി​ലെ ന​ര്‍​ബ​ലി​ല്‍​നി​ന്നു​മാ​ണ് ഭീ​ക​ര​രെ സു​ര​ക്ഷ​സേ​ന പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്നു നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും സേ​ന പി​ടി​ച്ചെ​ടു​ത്തു.

എ​കെ47 തോ​ക്കു​ക​ളും തി​ര​ക​ളു​മാ​ണ് ഭീ​ക​ര​രി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​മ്രാ​ന്‍ റാ​ഷി​ദ്, ഇ​ഫ്ഷാ​ന്‍ അ​ഹ്മ​ദ് ഗാ​നി, ഒ​വൈ​സ് അ​ഹ്മ​ദ്, മൊ​ഹ്സി​ന്‍ ഖാ​ദി​ര്‍, ആ​ബി​ദ് റ​ത​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​തേ​സ​മ​യം സോ​പോ​റി​ലും സു​ര​ക്ഷ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ക​യാ​ണ്. സോ​പോ​റി​ലെ ഹ​ര്‍​ദി​വ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൂ​ടു​ത​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പു​ല്‍​വാ​മ​യി​ല്‍ ര​ണ്ടു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *