കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെ വീഴ്ത്തി അർജന്റീന സെമി ഫൈനലില്‍. പെനൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീനയുടെ ജയം (4–2). നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. എമിലിയാനോ മാർട്ടിനസ് ഇക്വഡോറിന്റെ 2 കിക്കുകൾ തടുത്തു. എന്നാൽ പെനൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ആദ്യ കിക്ക് മെസി പാഴാക്കി. മെസി ഒഴിച്ച് കിക്കെടുത്ത അർജന്റീന താരങ്ങളെല്ലാം ലക്ഷ്യം കണ്ടു.
ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. ഏയ്ഞ്ചല്‍ മെന, അലന് മിന്‍ഡ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടുത്തിട്ടത്. ജോണ്‍ യെബോയും ജോര്‍ഡി കായ്സെഡോയും ലക്ഷ്യം കണ്ടെങ്കിലും ഒടുവില്‍ ഇക്വഡോര്‍ നിരാശയോടെ മടങ്ങി.














