തിരുവനന്തപുരം: കാലവര്ഷക്കെടുതിയില്പ്പെട്ടര്വര്ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
മരണമടഞ്ഞവരുടെ കുടുംബാഗങ്ങള്‍ക്ക് നല്കുന്ന ധനസഹായത്തിനു പുറമെ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശമുണ്ടായവര്‍ക്കും ഭേദപ്പെട്ട ധനസഹായം നല്‍കും. ധനസഹായം കൂട്ടുന്നതിനെക്കുറിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രെട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.














