കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു


ചണ്ഡീഗഡ്: കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഹരിയാനയിലെ ജിന്‍ഡാല്‍ പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പേരുടെ മുകളിലൂടെ കയറിയിറങ്ങിയാണ് താഴേക്ക് മറിഞ്ഞത്. ഇവരുള്‍പ്പെടെയാണ് അഞ്ച് പേര്‍ മരിച്ചത്. അപകടത്തില്‍ ആര്‍ക്കുംപരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.




Sharing is Caring