കൊടുവള്ളി നിയമസഭാ മണ്ഡലത്തിലെ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കെ പി മുഹമ്മദ് എന്നയാള്‍ സമര്‍പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് കാരാട്ട് റസാഖ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖിനെ 573 വോട്ടിനാണ് കാരാട്ട് റസാഖ് തോല്‍പ്പിച്ചത്.
വിധി ഒരുമാസത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം.













