കാപ്പി കര്‍ഷകര്‍ക്ക് ആദരം; പുതിയ ക്യാമ്പയിന്‍ അവതരിപ്പിച്ച് നെസ്‌കഫേ സണ്‍റൈസ്


കാപ്പി കര്‍ഷകരുടെ അര്‍പ്പണ ബോധത്തെയും അശ്രാന്ത പരിശ്രമത്തെയും ആദരിക്കാന്‍ ക്യാമ്പയിന്‍ ആരംഭിച്ച് നെസ്‌കഫേ സണ്‍റൈസ്. ഗുണമേന്മയുള്ള കാപ്പി കൃഷി ചെയ്യുന്നതിനായി അവരുടെ കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പരിശ്രമത്തിനും കൃഷിയോടുള്ള സ്നേഹത്തോടും പ്രതിബദ്ധതയ്ക്കും ആദരമര്‍പ്പിക്കാനാണ് ക്യാമ്പയിന്‍. നെസ്‌കഫേ പ്ലാനിന്റെ ഭാഗമായി കര്‍ഷകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നെസ്ലെ അഗ്രോണമിസ്റ്റുകളുമായുള്ള ബന്ധവും ഈ ക്യാമ്പയിന്‍ എടുത്തു കാണിക്കുന്നു.


2012ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് നെസ്‌കഫേ പ്ലാന്‍ കാപ്പിക്കും അപ്പുറമുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. കാപ്പി കൃഷിയിടങ്ങളില്‍ നല്ല കാര്‍ഷിക രീതികള്‍ വികസിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക, കൃഷിയിടങ്ങളുടെ സുസ്ഥിര പരിപാലനം, കാപ്പി ഫാമുകളിലെ ജൈവവൈവിധ്യം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇന്ത്യയില്‍ കാപ്പിയുടെ സുസ്ഥിര വളര്‍ച്ചയെ സഹായിക്കുന്നതിന് കാപ്പി കൃഷിയെക്കുറിച്ചുള്ള മൂല്യവത്തായ പാരമ്പര്യ അറിവുകളും ആധുനിക ശാസ്ത്രീയ രീതികളും ഇത് സമന്വയിപ്പിക്കുന്നു. നെസ്‌കഫേ പ്ലാനിന്റെ ഭാഗമായി കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ 5000ത്തോളം കാപ്പി കര്‍ഷകരുമായി നെസ്ലെ ഇന്ത്യ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.


ക്യാമ്പയിനിന്റെ ഭാഗമായി നെസ്‌കഫെ പ്ലാനിന്റെ ഭാഗമായ കര്‍ണാടകയിലെ കാപ്പി കൃഷി മേഖലയില്‍ നിന്നുള്ള അഞ്ച് കാപ്പി കര്‍ഷകരുടെ ചിത്രങ്ങള്‍ അടങ്ങിയ പുതിയ അഞ്ച് പാക്കുകള്‍ നെസ്‌കഫെ സണ്‍റൈസ് പുറത്തിറക്കി. ഈ പാക്കുകള്‍ക്ക് പുറത്തുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഈ കര്‍ഷകരുടെ കഥകളും നെസ്ലെ ഇന്ത്യയുമായുള്ള അവരുടെ യാത്രയുംഅറിയാനാവും.



Sharing is Caring