കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി നാല്‍പത് പേര്‍ക്ക് പരിക്കേറ്റു. അജ്മീര്‍-സിയാല്‍ഡ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.കാണ്‍പൂരിലെ ദെഹാത് ജില്ലയില്‍ റൂറയ്ക്ക് സമീപമായിരുന്നു അപകടം.
രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തി വരികയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. പരിക്ക് പറ്റിയവരുടെയും മറ്റും വിവരങ്ങള്‍ അറിയിക്കാന്‍ റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ആരംഭിച്ചു.

അപകടത്തെ തുടര്‍ന്ന് ഈ പാതയിലൂടെയുളള റെയില്‍ഗതാഗതം തടസപ്പെട്ടു. ജില്ലാ ഭരണകൂടവും റെയില്‍വേയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാളം തെറ്റിയ ബോഗികള്‍ മാറ്റാനുളള ശ്രമം തുടരുകയാണ്.
നവംബര്‍ 20 ന് ദെഹാത് ജില്ലയില്‍ ഇന്‍ഡോര്‍-പറ്റ്ന എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 140 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ നടുക്കം വി്ട്ടുമാറും മുന്‍പാണ് അടുത്ത അപകടവും ഉണ്ടായിരിക്കുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.












