കശ്മീ൪ കുൽഗാമിൽ ഇന്ന് വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. കൊല്ലപ്പെട്ടവരുടെ ഒരാളുടെ പേര് വലീദ് എന്നാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിയാനായിട്ടില്ല. ഏറ്റുമുട്ടലിൽ മൂന്ന് സൈനിക൪ക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ട പാക് പൗരൻ വലീദ് കൊടുംഭീകരനായിരുന്നുവെന്ന് കശ്മീ൪ പൊലീസ് അറിയിച്ചു. നാല് തവണ പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ ഒന്നര വ൪ഷമായി പ്രദേശത്ത് സജീവമായിരുന്നുവെന്ന് കശ്മീ൪ ഐജി വിജയ് കുമാ൪ പറഞ്ഞു.

രാവിലെ സുരക്ഷാസേന കുല്‍ഗാമില്‍ നടത്തിയ തിരിച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്.













