കലാ കായിക മേളകള്‍ ആര്‍ഭാടമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: സംസ്ഥാന കലാ കായിക മേളകള്‍ ആര്‍ഭാടമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥ്. കലോത്സവ മാന്വലില്‍ മാറ്റങ്ങള്‍ വരുത്തും. പതിനേഴിന് കമ്മിറ്റി ചേര്‍ന്ന ശേഷം അന്തിമ തീരുമാനം അറിയിക്കും. ഉചിതമായ വേദി പിന്നീട് തീരുമാനിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.


വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ തെളിയിക്കാനുള്ള വേദി മാത്രമായിരിക്കും കായികമേള.വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.


കേരളത്തിൽ വൻ‌ദുരിതം സൃഷ്ടിച്ച പ്രളയത്തിൽ നിന്നു കരകയറുന്നതിന്റെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫിലിം ഫെസ്റ്റിവലും കലോത്സവങ്ങളും വേണ്ടെന്നു വയ്ക്കാൻ സർ‌ക്കാർ തീരുമാനിച്ചത്. ഇതിനായി ചെലവിടുന്ന തുക കൂടി ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആഘോഷങ്ങൾ ഒഴിവാക്കി കലോത്സവം നടത്തണമെന്ന് പല മേഖലകളിൽ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.



Sharing is Caring