കരൂര്‍ ദുരന്തത്തില്‍ മരണം 38; മുഖ്യമന്ത്രി സ്റ്റാലില്‍ ആശുപത്രി സന്ദര്‍ശിച്ചു


തമിഴ്‌നാട് കരൂരില്‍ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചതു 38 പേര്‍. മരിച്ചവരില്‍ 17 സ്ത്രീകളും എട്ടു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കരൂര്‍ വേലുച്ചാമിപുരത്താണ് അപകടം നടന്നത്.


സംഭവത്തില്‍ ടി വി കെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ പോലീസ് കേസെടുക്കും. സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഉച്ചയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ഏറെ വൈകിയാണ് തുടങ്ങിയത്.


ആള്‍ക്കൂട്ടം അനിയന്ത്രിതമായി എത്തിയപ്പോള്‍ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. പ്രസംഗം പകുതിയില്‍ നിര്‍ത്തിയെങ്കിലും, അപ്പോഴേക്കും സ്ഥിഗതികള്‍ കൈവിട്ടുപോവുകയായിരുന്നു.

പുലര്‍ച്ചയോടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ആശുപത്രി സന്ദര്‍ശിച്ചു. മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അന്തിമോപാചരം അര്‍പ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ അവലോകന യോഗവും നടന്നു.

35 പേരുടെ മൃതദേഹമാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. കരൂര്‍ സ്വദേശികളായ 28 പേരും ഈറോഡ് നിന്നുള്ള രണ്ടു പേരും തിരുപ്പൂര്‍ നിന്നുള്ള രണ്ടു പേരും ഡിണ്ടിഗലില്‍ നിന്നുള്ള 32 പേരും സേലത്തു നിന്നുള്ള ഒരാളുമാണ് മരിച്ചത്.



Sharing is Caring