കപിലിനെതിരേ വിമര്‍ശനവുമായി മുന്‍ മുംബൈ താരങ്ങള്‍


മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ മുന്‍ മുംബൈ താരങ്ങള്‍ രംഗത്ത്. കപിലിന് മുംബൈ ക്രിക്കറ്റിനോടും ക്രിക്കറ്റര്‍മാരോടും ഉള്ള താല്‍പര്യമില്ലായ്മയാണ് പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം അജിത് വഡേക്കര്‍ പറഞ്ഞു. മുംബൈക്ക് പുറത്തുള്ള ക്രിക്കറ്റ് അസോസിയേഷനുകള്‍ മുംബൈക്കാരെ ഇഷ്ടമല്ലെന്നും യൂനിവേഴ്‌സിറ്റിയില്‍ ക്രിക്കറ്റ് കളിക്കുന്ന കാലം മുതല്‍ താന്‍ ഇതനുഭവിച്ചിട്ടുണ്ടെന്നും വഡേക്കര്‍ വ്യക്തമാക്കി. മുന്‍ മുംബൈ ക്യാപ്റ്റന്‍ രാജു കുല്‍ക്കര്‍ണിയും കപിലിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. കപിലിന്റെ പ്രസ്താവന അസംബന്ധമാണെന്ന് രാജു കുല്‍ക്കര്‍ണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ നേടിയ ഒരു താരത്തെയാണ് കപില്‍ അപമാനിച്ചത്.




Sharing is Caring