കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണെന്നും രൂപത പറഞ്ഞു. ആരോപണം തെളിയിക്കുന്നത് വരെ മാധ്യമവിചാരണയില്‍ നിന്ന് മിതത്വം പാലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.













