കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ തീപിടിത്തം അന്വേഷിച്ച് എൻഐഎ


കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം നടന്നതോടെ അന്വേഷണം കൂടുതൽ ശക്തമാക്കുകയാണ്. സംഭവത്തിൽ എൻ ഐ എ വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന തുടരുന്നു.


കോച്ചിനകത്ത് നിന്ന് കല്ല് കണ്ടെത്തിയിട്ടുണ്ട്. കോച്ചിനകത്ത് നിന്ന് കല്ല് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് റെയിൽവെ അറിയിച്ചു.പുലർച്ചെ 1.45 നായിരുന്നു സംഭവം. തീ പടർന്നതോടെ ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു.


പിൻഭാഗത്തെ ജനറൽ കോച്ചിലാണ് തീ പടർന്ന് പിടിച്ചത്. അഗ്നിശമന വിഭാഗം എത്തി തീ അണക്കുയായിരുന്നു.പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സൂചനയുണ്ട്. എലത്തൂരിൽ തീ പിടിച്ച അതെ ട്രെിനിൽ തന്നെയാണ് ഇത്തവണയും തീപിടിച്ചത്.

രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷമായിരുന്നു സംഭവം. അതിനാൽ ആളപായം ഒഴിവായി സംഭവത്തിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് റെയിൽവെ അധികൃതർ പറഞ്ഞു.



Sharing is Caring