കണ്ണൂര്‍,കരുണ ബില്‍; പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ആകില്ലെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ആകില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും കേസ് വേഗം തീര്‍പ്പാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യവും സുപ്രീംകോടതി തള്ളി. ബില്ല് കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി കടുത്ത കോടതിയലക്ഷ്യമെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ജൂലൈ മൂന്നാം വാരം കേസില്‍ വാദം കേള്‍ക്കും.


ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചത്.




Sharing is Caring