കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ ക്രമപ്പെടുത്തി


തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ക്രമപ്പെടുത്തി. 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് നിയമസാധുത നല്‍കിയത്‌. ഇതിനായി കൊണ്ടുവന്ന മെഡിക്കല്‍ ബില്‍ നിയസഭ പാസാക്കി. ക്രമവിരുദ്ധ പ്രവേശനത്തിന് സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും ചേര്‍ന്നതാണ് ഇതില്‍ ശ്രദ്ധേയമായത്.


വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ പിന്തുണച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഒത്തുകളിയൊന്നുമില്ല. ബില്ലില്‍ അപകാതയില്ല, നിക്ഷിപ്ത താത്പര്യക്കാരെ സംരക്ഷിക്കാനുമല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


വിദ്യാര്‍ഥികളെ മാനദണ്ഡം പാലിക്കാതെ പ്രവേശിപ്പിച്ചതിനെതിരായ ഹര്‍ജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നിയമനിര്‍മ്മാണം നടത്തിയത്.



Sharing is Caring