ഓസ്കാര്‍ അക്കാദമി പ്രസിഡന്റ് ജോണ്‍ ബെയ് ലിക്കെതിരെ ലൈംഗീക പീഡന കേസില്‍ അന്വേഷണം


ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെന്‍സ്റ്റിന് പിന്നാലെ ഓസ്കാര്‍ അക്കാദമി പ്രസിഡന്റ് ജോണ്‍ ബെയ് ലിക്കെതിരെ ഉയര്‍ന്ന ലൈംഗീക പീഡന കേസില്‍ അന്വേഷണം. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് ആണ് ലൈംഗീക പീഡനമടക്കമുള്ള ആരോപണങ്ങളില്‍ പരാതി ലഭിച്ചെന്നും ഇതില്‍ അന്വേണം ആരംഭിച്ചുവെന്നും വ്യക്തമാക്കിയത്.


ജോണ്‍ ബെയ് ലിക്കെതിരെ പരാതി നല്‍കിയവരുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. നിലവില്‍ മൂന്നു പേരാണ് പരാതിയുമായി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതോടെ ചിലപ്പോള്‍ അക്കാദമിയില്‍ നിന്നും സ്ഥാനം രാജി വച്ച്‌ പുറത്തു പോകേണ്ടി വരും.


ജോണിന് രാജി വയ്ക്കേണ്ടി വന്നാല്‍ വൈസ് പ്രസിഡന്റായ ലോയിസ് ബോര്‍വെലായിരിക്കും അടുത്ത പ്രസിഡന്റ് ആകുക.



Sharing is Caring