ഒരു മാസത്തിന് ശേഷം ഗോവയില്‍ വീണ്ടും കൊവിഡ്:7 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു


ഗോവയില്‍ വീണ്ടും 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇന്നലെ മഹാരാഷ്ട്രയില്‍ നിന്നും റോഡ് മാര്‍ഗം ഗോവയിലേക്ക് എത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഒരു മാസമായി ഗോവയില്‍ കൊവിഡ്‌ക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


വൈറസ് സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇവരെ ഗോവയില്‍ എത്തിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കും വൈറസ് പിടിപെട്ടു. ഇവരുടെ സാമ്ബിള്‍ നേരത്തെ തന്നെ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. ഗുജറാത്തില്‍ നിന്നെത്തിയ ഒരു ട്രക്ക് ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.


കഴിഞ്ഞ ഒരു മാസമായി ഗോവയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ സാമൂഹികമാദ്ധ്യമത്തിലൂടെയാണ് ഗോവയില്‍ രണ്ടാമതും വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്.



Sharing is Caring