ഒരു എംഎല്‍എയെ ബിജെപി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി കോണ്‍ഗ്രസ്


ബെംഗളൂരു: 78 എംഎല്‍എമാരില്‍ ഒരു എംഎല്‍എയെ ബി.ജെ.പി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി കോണ്‍ഗ്രസ്. വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി പക്ഷത്തേക്ക് മാറിയത്.


ആനന്ദ് സിങിനെ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി ആരോപിച്ചു. ഇക്കാര്യം ബിജെപിക്ക് പിന്തുണ നല്‍കിയില്ലെങ്കില്‍ തന്റെ കാര്യം പോക്കാണെന്ന് ആനന്ദ് സിങ് മറ്റൊരു എംഎല്‍എയോട് പറഞ്ഞതായും കുമാരസ്വാമി അറിയിച്ചു.


ആനന്ദ് സിങ് ബി.ജെ.പി പക്ഷത്തേക്ക് പോയതായി കോണ്‍ഗ്രസ് നേതാവ് ഡി.കൈ സുരേഷും സ്ഥിരീകരിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയനഗരയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച്‌ ജയിച്ച ആനന്ദ് സിങ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസിലെത്തിയത്. റെഡ്ഡി സഹോദരന്മാരുടെ അടുത്ത സുഹൃത്തായ ആനന്ദ് സിങ് ടിപ്പു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപിയുമായി അകന്നത്.



Sharing is Caring