ഐജി മനോജ് എബ്രഹാമിനെതിരായ അധിക്ഷേപം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസ്


കൊച്ചി: ഐജി മനോജ് എബ്രഹാമിനെ നായയെന്ന് അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.


സംഭവത്തില്‍ സ്റ്റേഷനില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു പൊലീസ് ഗോപാലകൃഷ്ണന് നോട്ടീസ് അയച്ചു. ബിജെപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐജി മനോജ് എബ്രഹാം എന്ന നായ ആണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആണ് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.


ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എറണാകുളം റെയിഞ്ച് ഐജി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഗോപാലകൃഷ്ണന്‍ ഐജി മനോജ് എബ്രഹാമിനെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചത്. അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ആണ് ബിജെപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 200 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. കേസില്‍ രാവിലെ പത്തുമണിക്ക് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ നോട്ടീസിലൂടെ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവിയില്‍ പ്രമോഷന്‍ ലഭിക്കണമെങ്കില്‍ സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ പോകേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ ഉദ്ഘാടനവേളയില്‍ ഐജിക്കെതിരെ ഭീഷണി മുഴക്കി.



Sharing is Caring