ഐ.എസ്.ആര്‍.ഒ ചാരകേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരകേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശാ​സ്​​ത്ര​ജ്ഞ​ന്‍ നമ്പി​ നാരായണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കതെരെ ക്രിമിനല്‍ നടപടി ആവവശ്യമില്ല. നമ്പി നാരായണന് ആദ്യം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കട്ടെ. ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവരില്‍ നിന്ന് തുക ഈടാക്കാമെന്നും കോടതി നിരീക്ഷിച്ചു.


ചാരകേസില്‍ അന്വേഷണത്തിന് തയാറെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും നമ്ബി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചുവെന്നും സിബി.ഐ കേസ് പരിഗണിക്കുമ്ബോള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.


അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി തന്റെ​​​​യും രാ​ജ്യ​ത്തിന്റെ​യും ഭാ​വി​യെ ബാ​ധി​ച്ചു. അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വ​വും നാ​സ​യു​ടെ ഫെ​ലോ​ഷി​പ്പും വേ​ണ്ടെ​ന്നു​വെ​ച്ച്‌ രാ​ജ്യ​ത്തി​നു​വേ​ണ്ടി സേ​വ​ന​മ​നു​ഷ്ഠി​ക്കാ​നെ​ത്തി​യ തന്റെ ഭാ​വി ചാ​ര​ക്കേ​സ്​ ഇ​ല്ലാ​താ​ക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്.



Sharing is Caring