എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീടിനുനേരെ ആക്രമണം


തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിന്റെ വീടിനുനേരെ ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ ആക്രമണം നടന്നു .പതിനഞ്ചോളം വരുന്ന സംഘമാണ് വിനീഷിന്റെ അച്ഛനും അമ്മയും മാത്രമുള്ള സമയത്ത് വീടിന് നേരെ ആക്രമണം നടത്തിയത് എന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കി . രാഷ്ട്രീയ സംഘട്ടനങ്ങള്‍ സമീപ കാലങ്ങളിലായി ഇവിടെ കൂടി വരുന്നുണ്ട് എന്നും ദൃസാക്ഷികള്‍ പറഞ്ഞു .എന്നാല്‍ ഇതിന് പിന്നില്‍ ആര്‍.എസ്.എസു കാരാകാനാണ് സാധ്യത എന്നും വിനീഷ് പറഞ്ഞു . സംഭവത്തെ തുടര്‍ന്ന് പോലീസ് കേസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.




Sharing is Caring