എല്‍ജി V40 തിന്‍ക്യു ഒക്ടോബറില്‍ അവതരിപ്പിക്കും; മൂന്ന് ക്യാമറകളോടു കൂടിയ ഫോണ്‍ മനം കവരും

എല്‍ജിയുടെ V40 തിന്‍ക്യു സ്മാര്‍ട്‌ഫോണ്‍ ഒക്ടോബറില്‍ പുറത്തിറക്കുമെന്ന് കമ്ബനി അറിയിച്ചു. ഒക്ടോബര്‍ 5ന് കൊറിയയിലായിരിക്കും ഫോണ്‍ അവതരിപ്പിക്കുക. 20 എംപി, 16എംപി, 13 എംപിയോടു കൂടിയ മൂന്ന് ക്യാമറകളാണ് ഫോണിലുള്ളത്. ആപ്പിള്‍ ഫോണിലെ ഫേയ്‌സ് ഐഡി സിസ്റ്റത്തെപ്പോലെ 3ഡി ഫേയ്‌സ് റെക്കഗിനിഷന്‍ ടെക്‌നോളജിയാണ് V40 തിന്‍ ക്യുവിലും ഉപയോഗിച്ചിരിക്കുന്നത്.

മുന്‍വശത്തെ ക്യാമറയില്‍ 3ഡി മാപ്പിങ്ങ്, അണ്‍ലോക്ക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 845 ക്വാല്‍കോം സ്‌നാപ്ഡ്രാഗണോടു കൂടിയ നോച്ച്‌ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണും ക്വാഡ് ഡാക് ടെക്‌നോളജിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *