എറണാകുളത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു, അന്യസംസ്ഥാന തൊഴിലാളി മരിച്ചു


പ്രതീകാത്മക ചിത്രം

കൊച്ചി: പട്ടിമറ്റത്തിന് സമീപം പിണര്‍മുണ്ടയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്ലാറ്റിന് തീപിടിച്ച്‌ അസം സ്വദേശി മരിച്ചു. അജ്ബുര്‍ റഹ്മാനാണ് മരിച്ചത്. ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീകെടുത്തിയ ശേഷം കെട്ടിടം പരിശോധിച്ചപ്പോഴാണ് അജ്ബുര്‍ റഹ്മാന്റെ മൃതദേഹം കണ്ടെത്തിയത്.


ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കൊച്ചി സ്മാര്‍ട് സിറ്റിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനും തീപിടിച്ചിരുന്നു. 20 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.




Sharing is Caring