എഫ് സി ഗോവയുമായി കിങ്ഫിഷര്‍ കരാര്‍ പുതുക്കി


ഐ എസ് എല്‍ ക്ലബായ എഫ് സി ഗോവയുടെ സഹ സ്പോണ്‍സേര്‍സ് ആയ കിങ്ഫിഷര്‍ ക്ലബുമായി കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് കിങ്ഫിഷര്‍ പുതുതായി എഫ് സി ഗോവയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അടുത്ത സീസണ്‍ അവസാനിക്കുന്നത് വരെയാണ് പുതിയ കരാര്‍. 2017ന്റെ തുടക്കത്തില്‍ ആയിരുന്നു കിങ്ഫിഷര്‍ എഫ് സി ഗോവയ്ക്ക് ഒപ്പം ചേര്‍ന്നത്. ക്ലബിനും കിങ്ഫിഷറിനും ഒരേ ആശയങ്ങളാണ് ഉള്ളത് എന്നും കമ്ബനിയുനായി സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട് എന്നും എഫ് സി ഗോവ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.




Sharing is Caring