എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയ നിലയില്‍; സുകുമാരന്‍ നായര്‍ക്ക് അനുശോചനമെന്ന് രേഖപ്പെടുത്തിയ റീത്തും


ആലപ്പുഴ: എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടിയും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്ക് അനുശോചനം അറിയിച്ച് റീത്തും. നൂറനാട് കുടശിനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലാണ് കരിങ്കൊടി കെട്ടിയ നിലയില്‍ കണ്ടത്. സംഭവത്തില്‍ എന്‍എസ്എസ് പൊലീസില്‍ പരാതി നല്‍കി. കൊടശിനാട് എന്‍എസ്എസ് ഹൈസ്‌കൂളിലും സമാനമായി കൊടിയുയര്‍ത്തി റീത്ത് വച്ചിട്ടുണ്ട്.ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തിയതില്‍ പ്രകോപിതരായവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എന്‍എസ്എസ് ഭാരവാഹികള്‍ പ്രതികരിച്ചു.


നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു.


എന്‍എസ്എസ് ഓഫീസിന്റെ മുകള്‍ നിലയിലെ പ്രതിമയുടെ മുന്നിലെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലായിരുന്നു. അന്നും പ്രതിമയ്ക്ക് സമീപം റീത്ത് വച്ചിരുന്നു. എന്‍എസ്എസിനെ വിമര്‍ശിച്ചുകൊണ്ടുള്ള റീത്തായിരുന്നു വച്ചിരുന്നത്.



Sharing is Caring