എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യൻ അംബാസിഡര്‍ക്ക് കത്തയച്ചു


pinarayi

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു.ഇറാനിലെ ഇന്ത്യന്‍ അംബാസിഡര്‍ക്കാണ് കത്തയച്ചത്.


മലപ്പുറം നിലമ്ബൂര്‍ ചുങ്കത്തറ സ്വദേശി സാം സോമന്‍, എറണാകുളം കൂനന്‍മാവ് സ്വദേശി എഡ്വിന്‍, കടവന്ത്ര സ്വദേശികളായ ജിസ്മോന്‍, ജിബിന്‍ ജോസഫ് എന്നിവരാണ് കപ്പലില്‍ കുടുങ്ങിയത്.


പിടിച്ചെടുത്ത കപ്പലിലെ 24 ജീവനക്കാരില്‍ 23 പേരും ഇന്ത്യക്കാരാണ്. കുവൈറ്റില്‍ നിന്നും ഹോസ്റ്റണിലേക്കുള്ള യാത്ര മധ്യേയാണ് കപ്പല്‍ പിടിച്ചെടുത്തത്.

കപ്പലിലെ സാറ്റലൈറ്റ് ഫോണ്‍ അടക്കമുള്ള ആശയവിനിമയെ ഉപകരണങ്ങള്‍ ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്തു. ഒമാന്‍ തീരത്ത് നിന്നും അന്താരാഷ്ട്ര തര്‍ക്കം ആരോപിച്ചാണ് ഇറാന്‍ എണ്ണക്കപ്പല്‍ പിടികൂടിയത്.



Sharing is Caring