എഡിജിപി ക്കും മുഖ്യമന്ത്രികുമെതിരായ പരസ്യ പ്രസ്താവനകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് പി.വി.അൻവർ


എഡിജിപി എം.ആർ.അജിത്‌കുമാറിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരായ പരസ്യ പ്രസ്താവനകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് പി.വി.അൻവർ എംഎല്‍എ.പാർട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന് ബോധ്യമുണ്ട്. പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പില്‍ പിവി അൻവർ പറഞ്ഞു.


പോലീസിലെ പുഴുക്കുത്തുകള്‍ ക്കെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറയുന്നു.പാർട്ടിയില്‍ പൂർണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന ഉറപ്പുണ്ടെന്നും പിവി അൻവർ പറയുന്നു.


നല്‍കിയ പരാതികള്‍ക്ക്‌ പരിഹാരമുണ്ടാവുമെന്ന ബോധ്യം ഉണ്ട്. ചില പുഴുക്കുത്തുകള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കും എന്നും ഉറപ്പുണ്ട്‌. പാർട്ടിയില്‍ നിന്ന് പുറത്തേക്ക് പോകില്ലെന്നും പിവി അൻവർ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുറ്റാരോപിതർ തല്‍സ്ഥാനത്ത്‌ തുടരുന്നതിനോട്‌ ഇപ്പോഴും വിയോജിപ്പ് ഉണ്ടെന്ന് പിവി അൻവർ കുറിപ്പില്‍ പറയുന്നു.



Sharing is Caring