എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ തൊടാതെ പൊലീസ്


എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ തൊടാതെ പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ട് അഞ്ചു ദിവസമായിട്ടും പൊലീസ് മറ്റ് നടപടികൾ ആരംഭിച്ചിട്ടില്ല. കേസിൽ പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണ്. സിപിഐഎമ്മും പിപി ദിവ്യക്കെതിരെ നടപടിയെടുത്തിട്ടില്ല. സംഘടനാ നടപടി എടുക്കാത്തിൽ വിമർശനം ഉയരുന്നുണ്ട്.പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ നടപടി വേണ്ടെന്നോണ് ധാരണ.


സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ ധാരണയിലെത്തിയത്. പോലീസ് റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന നിലപാടിലാണ് പാർട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള വീഴ്ചയിലാണ് പദവിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.കേസിൽ പി പി ദിവ്യ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.


നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതോടെയാണ് പി പി ദിവ്യ മുൻ‌കൂർ ജാമ്യ ഹർജി നൽകിയത്. ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേരും. ഹർജിയിൽ കോടതി ഇന്ന് പോലീസ് റിപ്പോർട്ട് ആവശ്യപ്പെടാനാണ് സാധ്യത. അപേക്ഷ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്ന ആവശ്യം പി പി ദിവ്യ ഉന്നയിക്കും.



Sharing is Caring